കനത്തമഴ ; ഡൽഹിയിൽ 10 മരണം
Aug 2, 2024, 15:00 IST
കനത്തമഴയിൽ ഡൽഹിയിൽ ഇതുവരെ പത്ത് പേരാണ് മരിച്ചത്. ഒറ്റ ദിവസം കൊണ്ട് റെക്കോർഡ് മഴയാണ് ഡെൽഹിയിൽ പെയ്തിറങ്ങിയത്. 14 വർഷത്തെ റെക്കോർഡ് തകർത്ത് വെള്ളക്കെട്ടും ജനജീവിതത്തെ ദുരിതത്തിലാക്കി.
വെള്ളക്കെട്ട് ഗതാഗതത്തെയും സാരമായി തന്നെ ബാധിച്ചു. നഗരത്തിൻ്റെ മിക്ക ഭാഗങ്ങളും വെള്ളത്തിലായി. ഡൽഹിയിൽ അഞ്ച് പേരും ഗുരുഗ്രാമിൽ മൂന്ന് പേർ ഗ്രേറ്റർ നോയിഡയിൽ രണ്ട് പേർ എന്നിങ്ങനെയാണ് മരണം.