കനത്ത മഴ ; ട്രാക്കില്‍ മരം വീണ് ബെംഗളൂരു മെട്രോ സര്‍വീസുകള്‍ തടസ്സപ്പെട്ടു

metro
metro

ബെംഗളൂരു : കനത്ത മഴയില്‍ ട്രാക്കില്‍ മരം വീണതോടെ ബെംഗളൂരു മെട്രോ സര്‍വീസുകള്‍ തടസ്സപ്പെട്ടു. എംജി റോഡിനും ട്രിനിറ്റി സ്റ്റേഷനും ഇടയിലുള്ള മെട്രോ ട്രാക്കില്‍ മരം ഒടിഞ്ഞുവീണതോടെ സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടിവന്നു.

രാത്രി ഏഴരയോടെയായിരുന്നു സംഭവം. എംജി റോഡിനും ഇന്ദിരാനഗറിനും ഇടയില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചെന്ന് ടിബിഎംആര്‍സിഎല്‍ മുന്നറിയിപ്പ് നല്‍കി. ഇന്ന് രാവിലെയോടെ തടസ്സങ്ങള്‍ നീക്കി സര്‍വീസ് പുനഃരാരംഭിച്ചു.

സര്‍വീസ് തടസ്സപ്പെട്ട സമയം ഇന്ദിരാനഗറിനും വൈറ്റ്ഫീല്‍ഡിനും ഇടയിലും എംജി റോഡില്‍ നിന്ന് ചള്ളഘട്ടയിലേക്കുള്ള ഷോര്‍ട്ട് ലൂപ്പുകളിലുമാണ് സര്‍വീസ് നടത്തിയത്. അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും പൊതുജന സഹകരണം ആവശ്യമാണെന്നും ബിഎംആര്‍സിഎല്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ശ്രീവാസ് രാജഗോപാലന്‍ അഭ്യര്‍ഥിച്ചു.

Tags