കനത്ത മൂടൽ മഞ്ഞ് ; കൊൽക്കത്ത വിമാനത്താവളത്തിൽ60 വിമാനങ്ങൾ വൈകി

Extreme cold wave; Alert at Delhi Airport
Extreme cold wave; Alert at Delhi Airport

കൊൽക്കത്ത : കനത്ത മൂടൽ മഞ്ഞ് കാരണം ദൃശ്യ പരത മോശമായതിനാൽ തിങ്കളാഴ്ച കൊൽക്കത്ത വിമാനത്താവളത്തിൽ 60 ഓളം വിമാനങ്ങൾ വൈകിയതായി റിപ്പോർട്ട്. വളരെ ഗാഢമായ മൂടൽമഞ്ഞ് കാരണം വിമാനത്താവളത്തിൽ രാവിലെ 7 മണി മുതൽ ലോ വിസിബിലിറ്റി നടപടിക്രമങ്ങൾ നടപ്പിലാക്കേണ്ടി വന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

 30 വിമാനങ്ങളുടെ വരവും 30 പുറപ്പെടലും വൈകിയെന്ന് എയർപോർട്ട് ഡയറക്ടർ പറഞ്ഞു. അതേസമയം വിമാനത്താവളത്തിന്റെ ടെർമിനലിൽ കുടുങ്ങിയ യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ എല്ലാ ക്രമീകരണങ്ങളും ചെയ്തതായും അദ്ദേഹം അറിയിച്ചു.

എന്നാൽ രാവിലെ 9 മണിക്കുശേഷം ദൃശ്യപരത മെച്ചപ്പെട്ടുവെന്നും ദുബൈയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള എമിറേറ്റ്‌സ് വിമാനമാണ് വിമാനത്താവളത്തിൽ ആദ്യം എത്തിയതെന്നും ഡയറക്ടർ അറിയിച്ചു.

Tags