ചൂട് കനക്കുന്നു : ജൂണ്‍ 8 വരെ സ്‌കൂളുകളും കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും അടച്ചിടാന്‍ ഉത്തരവിട്ട് ബിഹാര്‍ സര്‍ക്കാര്‍

heat

ഡല്‍ഹി: കൊടുംചൂടിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളും കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ജൂണ്‍ 8 വരെ അടച്ചിടാന്‍ ഉത്തരവിട്ട് ബിഹാര്‍ സര്‍ക്കാര്‍.ഉഷ്ണതരംഗം നിലനില്‍ക്കുന്നതിനാല്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും കോച്ചിംഗ് സെന്ററുകളും അങ്കണവാടികളും അടച്ചിടണമെന്ന് ബീഹാര്‍ ചീഫ് സെക്രട്ടറി ബ്രജേഷ് മെഹ്റോത്ര എല്ലാ ജില്ലാ മജിസ്ട്രേറ്റര്‍മാര്‍ക്കും എഴുതിയ കത്തില്‍ പറയുന്നു.

ജില്ലാ മജിസ്ട്രേറ്റുകള്‍ അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും കത്തില്‍ നിര്‍ദ്ദേശിച്ചു. 

Tags