സുഹൃത്തിന്റെ വിവാഹ വേദിയിലെത്തി സമ്മാനം നല്‍കവേ ഹൃദയാഘാതം; യുവാവ് മരിച്ചു
ബെംഗളൂരുവില്‍ ആമസോണ്‍ ജീവനക്കാരനായ വംശി എന്ന യുവാവാണ് മരിച്ചത്.
സുഹൃത്തിന് വിവാഹ സമ്മാനം നല്‍കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് സംഭവം. ബെംഗളൂരുവില്‍ ആമസോണ്‍ ജീവനക്കാരനായ വംശി എന്ന യുവാവാണ് മരിച്ചത്. സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി കുര്‍ണൂലിലേക്ക് എത്തിയതായിരുന്നു വംശി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വീഡിയോയില്‍ സുഹൃത്തുകള്‍ക്കൊപ്പം വരനും വധുവിനും സമ്മാനം നല്‍കാന്‍ നില്‍ക്കുന്ന യുവാവിനെ കാണാന്‍ സാധിക്കും. വരന്‍ വിവാ?ഹ സമ്മാനം തുറക്കാന്‍ ശ്രമിക്കുമ്പോള്‍ സഹായിക്കുന്നതിനിടെയാണ് യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണത്.
സുഹൃത്തുക്കള്‍ യുവാവിനടുത്തേക്ക് ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ ധോന്‍ സിറ്റി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും യുവാവിന്റെ മരണം സ്ഥിരികരിക്കുകയായിരുന്നു.