പ്രണയം നടിച്ച് പീഡനം, കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ; നാലു പേര്‍ പിടിയില്‍

rape
rape

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം

പ്രണയം നടിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് നിയമവിദ്യാര്‍ത്ഥിനി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരന്തരമായ ലൈംഗികാതിക്രമങ്ങളും ഭീഷണിയും സഹിക്കവയ്യാതെയായിരുന്നു കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ കൃത്യസമയത്ത് കുട്ടിയുടെ അച്ഛന്‍ മുറിയിലെത്തിയതിനാല്‍ ജീവന്‍ രക്ഷിക്കാനായി.


പിടിക്കപ്പെട്ടവരില്‍ ഒരാളുമായി ഒരു വര്‍ഷത്തോളമായി യുവതി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പ്രതി യുവതിയെ കഴിഞ്ഞ ഓഗസ്റ്റില്‍ സുഹൃത്തിന്റെ വീട്ടിലെത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സുഹൃത്തുക്കളായ മറ്റ് മൂന്ന് പേര്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

സംഭവം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിനോട് പറഞ്ഞു. പലപ്പോഴായും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സുഹൃത്തുക്കള്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായും യുവതി പറഞ്ഞു. നിരന്തരമായ മാനസിക ശാരീരിക പീഡനം സഹിക്കവയ്യാതെയാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. 

Tags