ഹരിയാനയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം

train
train

ചണ്ഡിഗഡ് : ഹരിയാനയിലെ റോത്തക്കിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിച്ചു. ജിന്ദിൽനിന്ന് ഡൽഹിയിലേക്കുള്ള ട്രെയിനിൽ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ ഏതാനും പേർക്ക് പൊള്ളലേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രാഥമിക അന്വേഷണത്തിൽ ട്രെയിനിലെ വൈദ്യുതോപകരണങ്ങളിൽ നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്ന് തീപ്പൊരി പടക്കത്തിലേക്ക് വീഴുകയും ഇതിനെ തുടർന്ന് പൊട്ടിത്തെറി നടക്കുകയും ചെയ്തതെന്നാണ് കണ്ടെത്തൽ. വിശദമായ പരിശോധ ഫൊറൻസിക് സംഘം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Tags