ഗ്യാന്‍വാപി പള്ളിയിലെ വിഡിയോഗ്രഫി സര്‍വേ പുനരാരംഭിച്ചു

google news
gyanvyaapichurch

വാരാണസി ഗ്യാന്‍വാപി പള്ളിയിലെ വിഡിയോഗ്രഫി സര്‍വേ പുനരാരംഭിച്ചു. സര്‍വേ നടത്താന്‍ വാരാണസി കോടതി അനുമതി നല്‍കുകയും സുപ്രീംകോടതി അതു തടയാന്‍ വിസമ്മതിക്കുകയുംചെയ്ത പശ്ചാത്തലത്തിലാണ് നടപടി പുനരാരംഭിച്ചത്.കാശി വിശ്വനാഥക്ഷേത്രത്തോട് അടുത്തുകിടക്കുന്ന ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും ആരാധനാവകാശം ഉന്നയിക്കുന്നതാണ് കോടതി കയറിയത്.

കോടതി നിയോഗിച്ച മൂന്നു അഭിഭാഷക കമീഷണര്‍മാര്‍, ഹിന്ദു-മുസ്‍ലിം വിഭാഗങ്ങളുടെ പ്രതിനിധികളായ അഞ്ച് വീതം അഭിഭാഷകര്‍, സഹായിയായ അഭിഭാഷകന്‍, വിഡിയോ ചിത്രീകരണ സംഘം എന്നിവരാണ് സര്‍വേ നടത്തുന്നത്.

പള്ളി കമ്മിറ്റി സര്‍വേയുമായി സഹകരിക്കുന്നതായും കാര്യങ്ങള്‍ സുഗമമായി നടക്കുന്നതായും ജില്ല മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ പറഞ്ഞു. സര്‍വേയുമായി സഹകരിക്കുമെന്ന് പള്ളിക്കമ്മിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച രാവിലെ 7.30ഓടെ കാശി വിശ്വനാഥ ക്ഷേത്ര കോംപ്ലക്സിന്റെ നാലാം നമ്പര്‍ ഗേറ്റില്‍ ഒത്തുചേര്‍ന്നാണ് ബന്ധപ്പെട്ടവര്‍ സര്‍വേക്കായി നീങ്ങിയത്. 1,500ലേറെ പി.എ.സി ജവാന്മാരെയാണ് സുരക്ഷക്കായി നിയോഗിച്ചത്. ഗ്യാന്‍വാപി കോംപ്ലക്സിന്റെ 500 മീറ്റര്‍ പരിധിക്കകത്തേക്ക് പൊതുജനം പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു.

Tags