ഗ്യാന്‍വാപി മസ്ജിദ് ; ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും

google news
kannur vc placement  supreme court

ഗ്യാന്‍വാപി മസ്ജിദിന്റെ തെക്കേ നിലവറയില്‍ പൂജ അനുവദിച്ച കീഴ്‌കോടതി വിധി ശരിവച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.
മസ്ജിദ് പരിപാലിക്കുന്ന അന്‍ജുമന്‍ ഇന്‍തിസാമിയ കമ്മിറ്റി നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ കെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ പരിഗണനക്കെത്തുന്നത്.
 

Tags