ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍, രണ്ട് വര്‍ഷത്തിനിടെ പത്താമത്തെ പരോള്‍

ആശ്രമത്തിലെ ലൈംഗീക ചൂഷണ വിവരങ്ങള്‍ പുറത്തറിയിച്ചതിന് മാനേജറെ കൊലപ്പെടുത്തിയ കേസ് ; ഗുര്‍മീതിന് ജീവപര്യന്തം തടവ്
ആശ്രമത്തിലെ ലൈംഗീക ചൂഷണ വിവരങ്ങള്‍ പുറത്തറിയിച്ചതിന് മാനേജറെ കൊലപ്പെടുത്തിയ കേസ് ; ഗുര്‍മീതിന് ജീവപര്യന്തം തടവ്

ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബലാത്സംഗകുറ്റവാളിയും ദേര സച്ചാ സൗദ നേതാവുമായ ഗുര്‍മീത് റാം റഹിം സിങ്ങിന് വീണ്ടും പരോള്‍ അനുവദിച്ചു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 20 ദിവസത്തെ പരോളാണ് ലഭിച്ചിരിക്കുന്നത്. റാം റഹീം രാവിലെ ജയില്‍ മോചിതനായേക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പത്താം തവണയാണ് ഗുര്‍മീത് റാം റഹിമിന് പരോള്‍ അനുവദിക്കുന്നത്.


തിരഞ്ഞെടുപ്പുകാലത്ത് ഗുര്‍മീതിനെ ജയില്‍മോചിതനാക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് എന്ന് കാണിച്ച് ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. 

തിങ്കളാഴ്ചയായിരുന്നു ഗുര്‍മീത് പരോള്‍ ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. പിതാവ് മഘാര്‍സിങ്ങിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ഗുര്‍മീത് പരോള്‍ ആവശ്യപ്പെട്ടത്. ഗുര്‍മീതിന്റെ പരോള്‍ അപേക്ഷ പരിഗണിക്കാവുന്നതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ പങ്കജ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം അറിയിച്ചതും ചര്‍ച്ചയായിരുന്നു 21 ദിവസത്തെ പരോളിന് ശേഷം, സെപ്റ്റംബര്‍ രണ്ടിനാണ് ഗുര്‍മീത് തിരികെ ജയിലിലേക്ക് എത്തിയത്.


2023 ജൂലൈയില്‍ 30 ദിവസവും ജനുവരിയില്‍ 40 ദിവസവും ഉള്‍പ്പടെ പത്ത് തവണയാണ് ഗുര്‍മീതിന് പരോള്‍ ലഭിച്ചിട്ടുള്ളത്. ആശ്രമത്തിലെ അന്തേവാസികളായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്തതിനും മറ്റ് രണ്ട് കൊലക്കേസുകളിലും ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റോഹ്തക്കിലെ സുനാരിയ ജയിലിലാണ് തടവില്‍ കഴിയുന്നത്.

Tags