‘മുഖ്യമന്ത്രിക്ക് ഇത്തരം ധാർഷ്ട്യം നല്ലതല്ല, ദേശീയഗാനത്തെ അപമാനിക്കുന്നത് രാജ്യം വെച്ചുപൊറുപ്പിക്കില്ല' : ഗവർണർ ആർഎൻ രവി

ravi
ravi

തമിഴ്നാട്ടിൽ ഏറെ വിവാദങ്ങൾ ഉണ്ടായ ദേശീയഗാന തർക്കത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് മറുപടിയുമായി ഗവർണർ ആർഎൻ രവി. ‘മുഖ്യമന്ത്രിക്ക് ഇത്തരം ധാർഷ്ട്യം നല്ലതല്ല’ എന്ന് പറഞ്ഞ ഗവർണർ ദേശീയഗാനത്തെ അപമാനിക്കുന്നത് രാജ്യം വെച്ചുപൊറുപ്പിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.

തൻ്റെ പ്രസംഗത്തിൻ്റെ തുടക്കത്തിൽ ദേശീയ ഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് ജനുവരി 6 ന് ഗവർണർ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരും രാജ്ഭവനും തമ്മിൽ രാഷ്ട്രീയ തർക്കം നിലനിന്നിരുന്നു. തമിഴ്നാട് അസംബ്ലിയിലെ പാരമ്പര്യമനുസരിച്ച്, സഭ സമ്മേളിക്കുമ്പോൾ സംസ്ഥാന ഗാനമായ തമിഴ് തായ് വാൽത്തു ആലപിക്കുകയും അവസാനം ദേശീയ ഗാനം ആലപിക്കുകയും ചെയ്യുന്നു. എന്നാൽ, ഗവർണർ രവി ഈ കീഴ്വഴക്കം ഒഴിവാക്കുകയും രണ്ട് സമയത്തും ദേശീയ ഗാനം ആലപിക്കണമെന്ന് പറയുകയും ചെയ്തു.

“ഭാരതത്തിൻ്റെ ഭരണഘടനയും ദേശീയഗാനവും ഇന്ന് തമിഴ്‌നാട് നിയമസഭയിൽ വീണ്ടും അപമാനിക്കപ്പെട്ടു. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന പ്രഥമ മൗലിക കടമകളിൽ ഒന്നാണ് ദേശീയഗാനത്തെ ബഹുമാനിക്കുക എന്നത്. എല്ലാ സംസ്ഥാന നിയമസഭകളിലും തുടക്കത്തിലും അവസാനത്തിലും ഇത് ആലപിക്കും. ഗവർണർ പ്രതികരിച്ചു.

ഗവർണർ നിയമസഭാ കീഴ്വഴക്കങ്ങൾ ലംഘിക്കുന്നത് പതിവാക്കിയെന്നും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ബാലിശമാണെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആരോപിച്ചു. ‘തമിഴ്‌നാട് വികസിക്കുന്നുവെന്നത് ഗവർണർക്ക് ദഹിക്കാൻ കഴിയില്ലെന്ന് ഞാൻ കരുതുന്നു. ഞാൻ ഒരു സാധാരണക്കാരനായിരിക്കാം, പക്ഷേ കോടികളുടെ വികാരങ്ങൾ കൊണ്ടാണ് ഈ നിയമസഭ നിലവിൽ വന്നത്’- സ്റ്റാലിൻ പറഞ്ഞു.

Tags