ഈ സർക്കാർ ചരിത്രനേട്ടം കൈവരിച്ചു ; തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ
mk stalin

ചെന്നൈ: ചുമതലയേറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കാര്‍ഷിക വൈദ്യുതി കണക്ഷനുകള്‍ നല്‍കി സംസ്‌ഥാന സര്‍ക്കാര്‍ ചരിത്രനേട്ടം കൈവരിച്ചെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. ഒരു പതിറ്റാണ്ടിലേറെയായി കണക്ഷനുകള്‍ക്കായി കാത്തിരിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ 803 കോടി രൂപ അനുവദിച്ചു, അതുവഴി കാര്‍ഷിക വിസ്‌തൃതി 2.13 ലക്ഷം ഏക്കറായി ഉയര്‍ത്തിയെന്നും അദ്ദേഹം വ്യക്‌തമാക്കി.

ചെന്നൈയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി വിവിധ ജില്ലകളിലെ ലക്ഷം ഗുണഭോക്‌താക്കളെ സ്‌റ്റാലിൻ അഭിസംബോധന ചെയ്‌തു. ഒരു ലക്ഷം കണക്ഷനുകള്‍ കാരണം ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ മാത്രമല്ല, അവരുടെ കാര്‍ഷിക ഉല്‍പാദനത്തിലൂടെ സംസ്‌ഥാനത്തിന് കൈവരിക്കാനാകുന്ന വളര്‍ച്ചയെ കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്.

അതിനാല്‍, ഈ നേട്ടവും അളവറ്റ നേട്ടമാണെന്ന് പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ദേശിച്ച ആനുകൂല്യങ്ങള്‍ എത്തിച്ചേരുന്നത് സംബന്ധിച്ച് താന്‍ എപ്പോഴും ശ്രദ്ധാലുവായിരുന്നുവെന്നും മന്ത്രിമാരും ഉദ്യോഗസ്‌ഥരും അങ്ങനെ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നുവെന്നും സ്‌റ്റാലിന്‍ പറഞ്ഞു.

Share this story