ഉത്തർപ്രദേശിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിൻ മറ്റൊരു ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചുകയറി
Feb 4, 2025, 19:59 IST


ഫത്തേപൂർ : ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ഒരു ഗുഡ്‌സ് ട്രെയിൻ നിർത്തിയിട്ടിരുന്ന മറ്റൊരു ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചുകയറി. അപകടത്തിൽ രണ്ട് ലോക്കോ പൈലറ്റുമാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്.
കാൺപൂർ-ഫത്തേഹ്പൂർ ഇടയിലുള്ള ഖാഗയ്ക്കടുത്തുള്ള പമ്പിപൂരിൽ ആണ് സംഭവം. അപകടത്തെ തുടർന്ന് ഈ പാതയിലൂടെയുള്ള ട്രെയിനുകളുടെ ഗതാഗതം തടസ്സപ്പെട്ടു.
കൂട്ടിയിടിയുടെ ആഘാതത്തിൽ ചരക്ക് ട്രെയിനിന്റെ എഞ്ചിനും ഗാർഡ് കമ്പാർട്ടുമെന്റും പാളം തെറ്റി റോഡരികിലെ ഒരു കൊക്കയിലേക്ക് മറിഞ്ഞു.