യുവാവിനെ പീഡിപ്പിച്ച് പെണ്‍കുട്ടികള്‍

Kannur rape case turning point Girl's father accused in POCSO case
ലെതര്‍ ഫാക്റ്ററിയിലെ തൊഴിലാളിയായ യുവാവ് ജോലി സ്ഥലത്തുനിന്നും വീട്ടിലേയ്ക്ക് മടങ്ങുംവഴിയാണ് സംഭവം.

4 പെണ്‍കുട്ടികള്‍ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി യുവാവ്, പഞ്ചാബിലെ ജലന്ധറിലാണ് സംഭവം.22 വയസോളം പ്രായം തോന്നിക്കുന്ന 4 പെണ്‍കുട്ടികള്‍ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് ജലന്ധർ സ്വദേശിയായ യുവാവ് പറയുന്നത്.  പീഡിപ്പിച്ച ശേഷം രാത്രി വൈകി ആളൊഴിഞ്ഞ സ്ഥലത്ത് തന്നെ  ഉപേക്ഷിച്ചതായും പരാതിയിൽ പറയുന്നു.

ലെതര്‍ ഫാക്റ്ററിയിലെ തൊഴിലാളിയായ യുവാവ് ജോലി സ്ഥലത്തുനിന്നും വീട്ടിലേയ്ക്ക് മടങ്ങുംവഴിയാണ് സംഭവം. തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങുമ്പോൾ, കപൂർത്തല റോഡിൽ 4 പെൺകുട്ടികൾ സഞ്ചരിച്ചിരുന്ന ഒരു വെള്ള കാർ സമീപം നിർത്തി. കാർ ഓടിച്ചിരുന്ന പെൺകുട്ടി വിലാസം ചോദിച്ചുകൊണ്ട് ഒരു കടലാസ് കാണിച്ചു. അയാള്‍ കടലാസിലേയ്ക്ക് നോക്കുന്ന അവസരത്തില്‍  പെണ്‍കുട്ടി കണ്ണിലേയ്ക്ക് എന്തോ സ്പ്രേ ചെയ്തു. അതോടെ, തനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല, തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടതായും  യുവാവ് പറഞ്ഞു. 

ബോധം വന്നപ്പോൾ, കൈകൾ പിന്നിൽ കെട്ടിയിട്ട് കണ്ണടച്ച് കാറിൽ താന്‍ അവരോടൊപ്പം ഇരിക്കുകയായിരുന്നു. ഈ പെൺകുട്ടികൾ തന്നെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി  മയക്കുമരുന്ന് നൽകി.  പെണ്‍കുട്ടികള്‍ മദ്യം കഴിക്കുകയായിരുന്നെന്നും തന്നെയും നിർബന്ധിച്ച് കുടിപ്പിച്ചുവെന്നും  യുവാവ് പറഞ്ഞു. ശേഷം നാലുപേരും മാറിമാറി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഇയാൾ അവകാശപ്പെട്ടു. പിന്നീട് പുലർച്ചെ 3 മണിയോടെ പെൺകുട്ടികൾ തന്നെ ഉപേക്ഷിച്ച് അവിടെനിന്നും പോയതായി അയാള്‍ പറഞ്ഞു.
 പെൺകുട്ടികൾ എല്ലാവരും നല്ല കുടുംബത്തിൽ നിന്നുള്ളവരാണെന്ന് തോന്നുന്നുവെന്നും എല്ലാവരും പരസ്പരം സംസാരിച്ചത് ഇംഗ്ലീഷി ലായിരുന്നു വെന്നും  എന്നാല്‍ അവര്‍ തന്നോട്  പഞ്ചാബി ഭാഷയിൽ മാത്രമാണ് സംസാരിച്ചത് എന്നും യുവാവ് വെളിപ്പെടുത്തി. താന്‍ വിവാഹിതനും പിതാവുമാണെന്ന് വെളിപ്പെടുത്തിയ അദ്ദേഹം ജീവനോടെ തിരിച്ചെത്തിയതിനാൽ പരാതി നൽകരുതെന്ന് ഭാര്യ ആവശ്യപ്പെട്ടതായും കുടുംബത്തിന് അതാണ് പ്രധാനമെന്നും വ്യക്തമാക്കി. 

Share this story