കോടതിയില്‍ ജീന്‍സ് ധരിച്ചതിനെ ന്യായീകരിച്ച അഭിഭാഷകനെ രൂക്ഷമായി വിമര്‍ശിച്ച് ഗുവാഹത്തി ഹൈക്കോടതി

court

കോടതിയില്‍ ജീന്‍സ് ധരിച്ചതിനെ ന്യായീകരിച്ച അഭിഭാഷകനെ രൂക്ഷമായി വിമര്‍ശിച്ച് ഗുവാഹത്തി ഹൈക്കോടതി. 2023 ജനുവരി 27നാണ് അഭിഭാഷകന്‍ കോടതിയില്‍ ജീന്‍സ് ധരിച്ച് എത്തിയത്. എന്നാല്‍ ജീന്‍സ് ധരിച്ച് കോടതിയില്‍ എത്താന്‍ കഴിയില്ല എന്ന ഉത്തരവില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി അഭിഭാഷകന്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഹൈകോടതി തള്ളിയത്.

ജീന്‍സ് ധരിച്ചെത്തിയ അഭിഭാഷകനെ ഹൈക്കോടതി പരിസരത്ത് നിന്ന് പുറത്താക്കാന്‍ ജസ്റ്റിസ് സുരാന പൊലീസിനോട് ഉത്തരവിടുകയായിരുന്നു. ജീന്‍സ് ധരിച്ച് കോടതിമുറിയില്‍ കയറിയ അഭിഭാഷകന്റെ വാദം കേള്‍ക്കാന്‍ പോലും കോടതി തയ്യാറായിരുന്നില്ല. കോടതിയില്‍ ജീന്‍സ് ധരിക്കാന്‍ അനുമതി നല്‍കിയാല്‍ ഫേയ്ഡഡ് ജീന്‍സ്, പ്രിന്റ് ,പാച്ച് വര്‍ക്കുകള്‍ ചെയ്ത ജീന്‍സ് എന്നിങ്ങനെയുള്ള ജീന്‍സ് കോടതിയില്‍ ധരിക്കാന്‍ അനുവദിച്ചുകൂടെ എന്നൊരു മറു ചേദ്യം വരാനും സാധ്യതയുണ്ട് എന്നായിരുന്നു കോടതിയുടെ വാദം. കോടതി കാമ്പസിനുള്ളില്‍ അഭിഭാഷകരുടെ ഡ്രസ് കോഡ് പാലിക്കുന്നത് എല്ലാ പ്രിസൈഡിംഗ് ജുഡീഷ്യല്‍ ഓഫീസറുടെയും ഹൈക്കോടതി ജഡ്ജിയുടെയും ഡൊമെയ്‌നിലാണ്. എന്നാല്‍ അത്തരമൊരു അവകാശം ഗുവാഹത്തി ഹൈക്കോടതി ചട്ടങ്ങള്‍ക്കൊപ്പം നല്‍കുന്നില്ല.

ജീന്‍സ് ധരിച്ച് കോടതിയില്‍ ഹാജരായ അഭിഭാഷകനെ കോടതി പരിസരത്ത് നിന്ന് പുറത്താക്കാന്‍ കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ഉത്തരവില്‍ മാറ്റം വരുത്താനും ഗുവാഹത്തി ഹൈക്കോടതി വിസമ്മതിച്ചു. സംഭവ ദിവസം ജസ്റ്റിസ് കല്യാണ്‍ റായ് സുരാന, അഭിഭാഷകനായ ബി കെ മഹാജനെ പുറത്തുവിടാന്‍ പോലീസിനെ വിളിക്കുകയും വിഷയം ചീഫ് ജസ്റ്റിസിന്റെയും രജിസ്ട്രാര്‍ ജനറലിന്റെയും ബാര്‍ കൗണ്‍സിലിന്റെയും ശ്രദ്ധയില്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അസം, നാഗാലാന്‍ഡ്, മിസോറാം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ബാര്‍ കൗണ്‍സിലുകളുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരുമെന്നും ജസ്റ്റിസ് സുരാന കൂട്ടിച്ചേര്‍ത്തു.

Tags