പുതുച്ചേരിയുടെ ബജറ്റ് : മുഴുവന്‍ ഉപഭോക്താക്കള്‍ക്കും പാചകവാതക സബ്‌സിഡി

gas cylinder


പുതുച്ചേരി: സാമ്പത്തിക മാനദണ്ഡം കണക്കാക്കാതെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും പാചകവാതക സബ്‌സിഡി പ്രഖ്യാപിച്ച് കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ബജറ്റ് അവതരിപ്പിച്ചു. എല്ലാ മാസവും ഓരോ സിലിണ്ടര്‍ പാചകവാതകത്തിന് 300 രൂപ വീതം സബ്‌സിഡി നല്‍കുമെന്നാണ് വാഗ്ദാനം. ഇതിനായി 126 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 


വ്യാപാരികള്‍ക്കായി പ്രത്യേക പാക്കേജ്, ഐടി പാര്‍ക്ക്, മനുഷ്യക്കടത്ത് തടയാന്‍ പ്രത്യേക സംഘം, 15 വര്‍ഷം കാലപരിധി കഴിഞ്ഞ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കാന്‍ പദ്ധതി തുടങ്ങിയവയാണ് ധനകാര്യ ചുമതല വഹിക്കുന്ന പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമി അവതരിപ്പിച്ച ബജറ്റിലെ മറ്റ് പ്രധാന വാഗ്ദാനങ്ങള്‍. 12 വര്‍ഷത്തിന് ശേഷമാണ് പുതുച്ചേരി നിയമസഭയില്‍ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കുന്നത്.
 

Share this story