പഞ്ചാബില്‍ ഇനി സൗജന്യമായി വൈദ്യുതി

google news
punjab government


ചണ്ഡീഗഢ്: അധികാരമേറ്റ് ഒരു മാസം തികയുന്ന വേളയില്‍ ഡല്‍ഹി മോഡല്‍ സൗജന്യങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങി പഞ്ചാബിലെ എഎപി സര്‍ക്കാര്‍. സംസ്ഥാനത്ത് ജനങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രഖ്യാപിച്ചു. 

ഒരു മാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി ഉപയോഗിക്കാം. ജൂലൈ ഒന്ന് മുതല്‍ സൗജന്യം ലഭിക്കമെന്ന് പഞ്ചാബ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം ജലന്ധറില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പഞ്ചാബിലെ ജനങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന നല്ല വാര്‍ത്തകള്‍ ശനിയാഴ്ച കേള്‍ക്കാമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. വൈദ്യുതി സൗജന്യമായി നല്‍കുന്നത് സംബന്ധിച്ച് ഈ ആഴ്ചയുടെ തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെത്തി അരവിന്ദ് കെജരിവാളുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Tags