മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍സെല്‍വം ചക്ക ചിഹ്നത്തില്‍ മത്സരിക്കും

google news
paneerselvam

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുൻ നേതാവുമായ ഒ.പനീർസെൽവം ചക്ക ചിഹ്നത്തില്‍ രാമനാഥപുരത്ത് നിന്നും മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പനീര്‍സെല്‍വം തിരുവാടാനൈയിലെ പൊതു ചടങ്ങില്‍ ‘ചക്ക’യുമായി എത്തി ഇതാണ് ഔദ്യോഗികമായി തന്റെ ചിഹ്നമെന്ന് അറിയിക്കുകയായിരുന്നു.

എഐഎഡിഎംകെയുടെ ചിഹ്നം വേണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയ ഒപിഎസ് സമീപിച്ചെങ്കിലും കേസില്‍ പരാജയപ്പെട്ടതോടെ ബിജെപി സഖ്യത്തില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജില്ലാ കളക്ട്രേറ്റില്‍ നടന്ന നറുക്കെടുപ്പിലാണ് ചക്ക ചിഹ്നം ഒപിഎസിന് ലഭിച്ചത്. ഏപ്രില്‍ 19നാണ് തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ്.