ബിഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

susheel

മുതിര്‍ന്ന ബിജെപി നേതാവും ബിഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി(72) അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ബിഹാറില്‍ ബിജെപിയുടെ മുന്‍നിര നേതാവായിരുന്ന സുശീല്‍ കുമാര്‍ മോദി ഇത്തവണ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും രോഗം മൂര്‍ച്ഛിച്ചതോടെ മത്സരിക്കാന്‍ തയ്യാറായില്ല.

സംസ്ഥാന നിയമസഭയുടെ ഇരുസഭകളിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമായിരുന്ന അപൂര്‍വ നേട്ടത്തിനും ഉടമയാണ് സുശീല്‍ കുമാര്‍ മോദി. രാജ്യസഭാ കാലാവധി അവസാനിച്ചതിനുശേഷം വീണ്ടും ടിക്കറ്റ് നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ ലോക്‌സഭാ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നായിരുന്നു സൂചന.
എന്നാല്‍, രോഗം മൂര്‍ച്ഛിച്ചതോടെ വിട്ടുനിന്നു. 2005-2013 കാലത്തും 2017-2020 കാലത്തും ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായി. ഭാര്യ കോട്ടയം സ്വദേശിയായ ജെസ്സി ജോര്‍ജ്. ബിഹാറില്‍ ബിജെപിയുടെ മുന്‍നിര നേതാവായിരുന്നു.

Tags