ഉച്ചഭക്ഷണത്തില്‍ നിന്നും ഭക്ഷ്യവിഷബാധ; തെലങ്കാനയില്‍ 22 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

food poison
food poison

 നാരായണ്‍പേട്ട് :  തെലങ്കാനയിലെ  സര്‍ക്കാര്‍ സ്‌കൂളിലെ 22 വിദ്യാര്‍ത്ഥികളെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റതാകാമെന്ന സംശയം ഉയരുന്നുണ്ട്. അതേ സമയം ഈ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് സമീപത്തെ ബേക്കറികളില്‍ നിന്നും ലഘുഭക്ഷണം കഴിച്ചിട്ടുണ്ടെന്ന വിവരമുണ്ട്. പരിശോധനയ്ക്ക് ഭക്ഷണം സാധനങ്ങളുടെ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മഗനൂരിലുള്ള ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലെ നാനൂറിലധികം വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം ഉച്ചഭക്ഷണം കഴിച്ചിരുന്നു. എന്നാല്‍ 22 പേര്‍ക്കാണ് പ്രശ്‌നമുണ്ടായത്.നവംബര്‍ 20ന് ഉച്ചഭക്ഷണം കഴിച്ച ചില വിദ്യാര്‍ത്ഥികള്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. തങ്ങള്‍ പുറത്ത് നിന്നും ഭക്ഷണം കഴിച്ചെങ്കിലും ഉച്ചഭക്ഷണത്തിന് ശേഷമാണ് ശാരീരിക അസ്വസ്ഥത ഉണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

Tags