വിമാനനിരക്ക് നിയന്ത്രിക്കാൻ നടപടികളില്ലെന്ന് കേന്ദ്രം

google news
flight

ന്യൂഡൽഹി: അന്താരാഷ്ട്ര സെക്ടറുകളിലെ വിമാനനിരക്കുകൾ നിയന്ത്രിക്കുന്നതിന് നടപടികളൊന്നുമില്ലെന്നും നിരക്ക് വിപണിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കേന്ദ്ര വ്യോമയാന സഹ മന്ത്രി ജനറൽ വി.കെ. സിങ് ആന്‍റോ ആന്‍റണി എം.പിയുടെ ചോദ്യത്തിന് ലോക്സഭയിൽ മറുപടി നൽകി.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് ചാർട്ടർ വിമാനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള അനുമതിക്കായുള്ള അപേക്ഷ സർക്കാറിന് ലഭിച്ചിട്ടില്ല. 2021 വേനൽക്കാലത്തെ അപേക്ഷിച്ച് 2022 വേനൽക്കാലത്ത് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ പൊതുവായ വർധനയുണ്ട്.

 2021 ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ ഇന്ത്യൻ വിമാനങ്ങളിൽ ഗൾഫ് സെക്ടറിൽ യാത്ര ചെയ്ത ആളുകളുടെ എണ്ണം യഥാക്രമം 4,56,060, 1,57,148, 1,67,791 ആയിരുന്നുവെങ്കിൽ 2022ൽ 9,79,383, 11,18,572, 11,49,205 ആയി ഉയർന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന യഥാക്രമം 114 .70 ശതമാനം, 611.80 ശതമാനം, 584.90 ശതമാനം എന്നിങ്ങനെ ആണെന്നും മറുപടിയിൽ പറയുന്നു.
 

Tags