ഗുജറാത്തിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേ‌‌ർക്ക് ദാരുണാന്ത്യം

google news
accident gujrat

സൂററ്റ്: ​ഗുജറാത്തിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേ‌‌ർക്ക് ദാരുണാന്ത്യം. ഒരു പുരുഷനും രണ്ടു സത്രീകളും രണ്ടു കുട്ടികളുമാണ് മരിച്ചത്. ഇന്നലെ രാത്രി ഹിമ്മത് നഗർ-ഇദാർ ഹൈവേയിലാണ് സംഭവം. 

ഇവർ സഞ്ചരിച്ച കാറും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. സംഭവ സ്ഥലത്ത് തന്നെ അഞ്ചുപേരും മരിച്ചു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

Tags