ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെ പേരും പരാമർശിക്കാനാവില്ല; ധനമന്ത്രി നിർമലസീതാരാമൻ
ന്യൂഡൽഹി: ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെ പേരും പരാമർശിക്കാനാവില്ലെന്ന് ധനമന്ത്രി നിർമലസീതാരാമൻ. ബജറ്റിൽ പ്രതിപക്ഷ സംസ്ഥാനങ്ങളെ പൂർണമായി അവഗണിച്ചെന്നും കസേര സംരക്ഷിക്കാൻചില സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയെന്നുമുള്ള പ്രതിപക്ഷ ആരോപണത്തോട്പ്രതികരിക്കുകയായിരുന്നു അവർ. പ്രതിപക്ഷ വാക്കൗട്ടിന് പിന്നാലെയാണ് ധനമന്ത്രി രാജ്യസഭയെഅഭിസംബോധന ചെയ്തത്.
‘ജനാധിപത്യ മര്യാദയുടെ ഭാഗമായി പ്രതിപക്ഷം എനിക്ക് പറയാനുള്ള മറുപടി കേൾക്കാൻ ഇവിടെ നിൽക്കുമെന്ന് ഞാൻ കരുതിയിരുന്നു. ഞാൻ മിക്ക സംസ്ഥാനങ്ങളുടെയും പേര് പരാമർശിച്ചില്ലെന്നും രണ്ടെണ്ണത്തിന്റെ പേര് മാത്രമാണ് പറഞ്ഞതെന്നുമാണ് പ്രതിപക്ഷത്തെ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാണിച്ചത്.
കോൺഗ്രസ് ഏറെ കാലം അധികാരത്തിലിരുന്നവരാണ്. അവർ നിരവധിബജറ്റുകൾ അവതരിപ്പിച്ചിട്ടുമുണ്ട്. എല്ലാ ബജറ്റിലും ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാൻ അവസരം ലഭിക്കില്ലെന്ന് അവർക്ക് വ്യക്തമായി അറിയാം’ -നിർമല സീതാരാമൻ പറഞ്ഞു.