മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി

death
death

മധ്യപ്രദേശില്‍ ആറു വയസുകാരനായ മകനെ കൊലപ്പെടുത്തിയതിന് ശേഷം പിതാവ് സ്വയം വെടിവച്ച് ജീവനൊടുക്കി. കട്‌നി ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നയ് ബസ്തി പ്രദേശത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.


മായങ്ക് അഗ്രഹാരി എന്നയാളാണ് തന്റെ മകന്‍ ശുഭിനെ വെടിവച്ച് കൊന്നത്. ഭാര്യ മാന്‍വി ആഗ്രഹാരിക്കും (30 ) നേരെ ഇയാള്‍ വെടിയുതിര്‍ത്തു. എന്നാല്‍ ഇവര്‍ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യ ഓടിയതിന് പിന്നാലെയാണ് ഇയാള്‍ ജീവനൊടുക്കിയത്. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
 

Tags