വീട്ടു ജോലിചെയ്യാതെ മൊബൈലിൽ കളിച്ചു: 18കാരിയെ പിതാവ് പ്രഷർകുക്കറിന് അടിച്ചു കൊന്നു

kottayam-crime
kottayam-crime

വീട്ടുജോലി ചെയ്യാതെ  മൊബൈലിൽ ഗെയിം കളിച്ച 18 കാരിയായ മകളെ പ്രഷർകുക്കർ കൊണ്ട് പിതാവ് അടിച്ചുകൊന്നു. ഗുജറാത്തിലെ സൂറത്തിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഓട്ടോറിക്ഷ ഡ്രൈവർ മുകേഷ് പർമാർ(40) എന്നയാളാണ് മകളായ ഹെതാലിയെ പ്രഷർകുക്കർ കൊണ്ട് അടിച്ചു കൊന്നത്. സംഭവ സമയാത്ത് പെൺകുട്ടിയുടെ മാതാവ് ഗീതാബെൻ പർമാർ സമീപത്തെ മാളിൽ ജോലിക്ക് പോയിരിക്കുകയായിരുന്നു.

വീട്ടുജോലികൾ ചെയ്യണമെന്ന് മകളോട് പറഞ്ഞു ഏൽപ്പിച്ചിട്ടാണ് മാതാവ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മാളിലെ ജോലിക്കായി പോയത്. ഇതിനിടെ വീട്ടിലേക്കെത്തിയ മുകേഷ് ജോലികൾ ചെയ്യാതെ മൊബൈലിൽ കളിച്ചുകൊണ്ടിരുന്ന മകളെ കണ്ടു പ്രകോപിതനായി പ്രഷർകുക്കർ കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. തലയ്‌ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രഷർകുക്കർകൊണ്ട് പലതവണ തവണ ഇയാൾ മകളെ അടിച്ചു.

ഈ സമയം പുറത്ത് കളിച്ചുകൊണ്ട് നിന്ന പെൺകുട്ടിയുടെ ഇളയ സഹോദരൻ നിലവിളികേട്ട് വീട്ടിനുള്ളിൽ നോക്കിയപ്പോളാണ് രക്തമൊലിപ്പിച്ചുകിടക്കുന്ന പെൺകുട്ടിയെ കാണുന്നത്. ഉടൻതന്നെ സഹോദരൻ മാതാവിനെ വിവരമറിയിക്കുകയായിരുന്നു. മാതാവെത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

Tags