പഞ്ചാബില്‍ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീട് വളഞ്ഞ് കര്‍ഷക പ്രതിഷേധം

google news
farmers

ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രക്ഷോഭം ശക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച. ഇന്ന് പഞ്ചാബില്‍ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീട് വളയാനാണ് തീരുമാനം. ഹരിയാനയില്‍ മന്ത്രിമാരുടെയും വീടുകള്‍ വളയാനും തീരുമാനിച്ചതായാണ് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.
രാവിലെ 12 മുതല്‍ വൈകീട്ട് 4 വരെയാണ് ധര്‍ണ. വളരെ സമാധാനപരമായ ധര്‍ണയായിരിക്കും നടക്കുകയെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിട്ടുണ്ട്.  ഭഗവന്ത് മാന്‍ സര്‍ക്കാര്‍ കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് നിര്‍ത്തണമെന്നും ബിജെപിയുടെ ബി ടീമായി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതിന് വലിയ വില നല്‍കേണ്ടിവരും എന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

തെരഞ്ഞെടുപ്പിന് ശേഷം ജൂണ്‍ രണ്ട് മുതല്‍ ദില്ലി ചലോ മാര്‍ച്ച് ശക്തമാക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേരത്തെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു. താങ്ങുവിലയ്ക്ക് നിയമസാധുത നല്‍കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളുയര്‍ത്തി ഫെബ്രുവരി 13നാണ് കര്‍ഷകര്‍ പഞ്ചാബിലെ അതിര്‍ത്തിയില്‍ കര്‍ഷകര്‍ രണ്ടാം കര്‍ഷക സമരം തുടങ്ങിയത്. ഇതുവരെ 21 പേര്‍ സമരത്തിനിടെ രക്തസാക്ഷികളായെന്നാണ് കര്‍ഷക നേതാക്കള്‍ അറിയിച്ചത്. ജൂണ്‍ 1ന് ഏഴാം ഘട്ടത്തിലാണ് പഞ്ചാബിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ്.

Tags