ഗോഡ്സെയെ മഹത്വവല്‍ക്കരിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; എന്‍ ഐ ടി അധ്യാപിക ഷൈജ ആണ്ടവനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും
Feb 11, 2024, 05:56 IST
![shaija](https://keralaonlinenews.com/static/c1e/client/94744/uploaded/4a9bc1710b251ff054574de5982b3689.jpg?width=823&height=431&resizemode=4)
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക ഗോഡ്സെയെ മഹത്വവല്‍ക്കരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എന്‍ ഐ ടി അധ്യാപിക ഷൈജ ആണ്ടവനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. അധ്യാപികയുടെ ചാത്തമംഗലത്തെ വീട്ടില്‍ എത്തിയാകും ചോദ്യം ചെയ്യുക. കുന്നമംഗലം പൊലീസ് കലാപാഹ്വാനത്തിനാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
അധ്യാപികയുടെ എഫ് ബി കമന്റിനെക്കുറിച്ച് അന്വേഷിക്കാന്‍ കോഴിക്കോട് എന്‍ ഐ ടി കഴിഞ്ഞ ദിവസം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും വകുപ്പ് തലത്തിലുള്ള തുടര്‍നടപടികള്‍. വ്യാപക പ്രതിഷേധങ്ങളെത്തുടര്‍ന്ന് അധ്യാപിക അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)