ഉത്തരേന്ത്യയില്‍ അതിശക്തമായ ഉഷ്ണ തരംഗം ; രാജസ്ഥാനില്‍ മാത്രം ഒരാഴ്ചയ്ക്കിടെ 12 മരണം

google news
മലയോരത്ത് വരൾച്ച രൂക്ഷമാകുന്നു : ഇരിട്ടിയിൽ കൃഷിയിടങ്ങൾ നശിച്ചു തുടങ്ങി

ഉത്തരേന്ത്യയില്‍ അതിശക്തമായ ഉഷ്ണ തരംഗം തുടരുന്നു. ഒരാഴ്ചയ്ക്കിടയില്‍ രാജസ്ഥാനില്‍ മാത്രം 12 പേരാണ് മരിച്ചത്. 48.8 ഡിഗ്രി സെല്‍ഷ്യസാണ് സംസ്ഥാനത്തിലെ താപനില.

ഈ വര്‍ഷം രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. അല്‍വാര്‍, ഭില്‍വാര, ബലോത്ര, ജയ്‌സാല്‍മീര്‍ എന്നിവിടങ്ങളിലാണ് കനത്ത ചൂട് രേഖപ്പെടുത്തുന്നത്. ജലോറിലും ബാര്‍മറിലുമായി ആറ് തൊഴിലാളികളാണ് മരണപ്പെട്ടത്.

ഇതിന് പുറമേ പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും താപനില ഉയര്‍ന്ന നിലയിലാണ്. 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഈ സംസ്ഥാനങ്ങളിലെ താപനില.

Tags