20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയര്‍ പിടിയില്‍, വീട്ടില്‍ പരിശോധനയില്‍ കണ്ടെത്തിയത് 80 ലക്ഷം രൂപ

google news
arrest1

എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ വീട്ടില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ 80 ലക്ഷത്തോളം രൂപ പിടികൂടി. അസമിലെ നോര്‍ത്ത് ലഖിംപൂര്‍ സര്‍ക്കിളിലെ പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജയന്ത ഗോസാമിയുടെ വീട്ടില്‍ നിന്നാണ് പണം പിടികൂടിയത്. എഞ്ചിനീയറെ അറസ്റ്റ് ചെയ്തു. 

20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എഞ്ചിനീയറെ കയ്യോടെ പിടികൂടിയതെന്ന് വിജിലന്‍സ് അറിയിച്ചു. ബില്ലുകള്‍ പാസ്സാക്കാന്‍ എഞ്ചിനീയര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വിജിലന്‍സ് ഇടപെടല്‍. തുടര്‍ന്ന് ഗുവാഹത്തിയിലെ ഹെന്‍ഗ്രബാരിയിലുള്ള ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 79,87,500 രൂപ കണ്ടെടുത്തത്. 

Tags