മഹുവ മൊയ്ത്രയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തു

google news
TMC, MP Mahua Moitra

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്‌സഭ അംഗവുമായിരുന്ന മഹുവ മൊയ്ത്രയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ചോദ്യത്തിന് പകരം കോഴവാങ്ങിയെന്ന കേസില്‍ സിബിഐ ഫയല്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചോദ്യം ചെയ്യലിന് ഡല്‍ഹി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഇഡി സമ്മന്‍സ് അയച്ചിരുന്നത്. മഹുവ മൊയ്ത്ര ഹാജരാകാന്‍ തയ്യാറാകാതിരുന്നതിന് പിന്നാലെയാണ് ഇ ഡി അറസ്റ്റ് നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമം ലംഘിച്ചതിന്റെ പേരിലാണ് മൊയ്ത്രയ്ക്കും വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയ്ക്കും ഇ ഡി നോട്ടീസ് അയച്ചത്. മഹുവ മൊയ്ത്രക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് തെട്ട് പിന്നാലെയാണ് പണമിടപാട് കേസുമായി ബന്ധപ്പെട്ട് സിബിഐ റെയ്ഡ് നടത്തുന്നതും കേസ് രജിസ്റ്റര്‍ ചെയ്യുന്നതും.

Tags