ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി

google news
kejriwal

ഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി. പേഴ്സണല്‍ സെക്രട്ടറി ബിഭാവ് കുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ്. ഡല്‍ഹി ജല്‍ ബോര്‍ഡ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. കുമാറിനെ കൂടാതെ ചില എഎപി നേതാക്കളുടെ ഇടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം.

ഡല്‍ഹിയിലെ 12 സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കെജ്രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറി ബിഭാവ് കുമാര്‍, രാജ്യസഭാംഗം എന്‍.ഡി ഗുപ്ത, മുന്‍ ഡല്‍ഹി ജല്‍ ബോര്‍ഡ് അംഗം ശലഭ് കുമാര്‍ എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ഏജന്‍സി പരിശോധന നടത്തിവരികയാണ്. സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

കേസുമായി ബന്ധപ്പെട്ട്, കഴിഞ്ഞ മാസം പിഎംഎല്‍എ നിയമപ്രകാരം ജല്‍ ബോര്‍ഡിന്റെ മുന്‍ ചീഫ് എഞ്ചിനീയര്‍ ജഗദീഷ് കുമാര്‍ അറോറയെ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. ഒരു വ്യവസായിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ ചീഫ് എഞ്ചിനീയറായിരുന്നു ജഗദീഷ് കുമാര്‍ അറോറ ചട്ടങ്ങള്‍ ലംഘിച്ച് ചഗഏ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി കരാറില്‍ ഏര്‍പ്പെടുകയും 38 കോടിയുടെ അഴിമതി നടത്തിയെന്നുമാണ് ആരോപണം.

Tags