മധ്യപ്രദേശില്‍ രണ്ടുവാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു

google news
accident

മധ്യപ്രദേശില്‍ രണ്ടുവാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു. ഇന്‍ഡോര്‍ ജില്ലയിലെ ഇന്‍ഡോര്‍ അഹമ്മദാബാദ് ദേശീയ പാതയില്‍ ഘടാബില്ലോഡിന് സമീപമാണ് അപകടം നടന്നതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട്  രൂപേഷ് കുമാര്‍ ദ്വിവേദി പറഞ്ഞു.
പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.


 

Tags