വഖഫ് ബോര്‍ഡ് സാമ്പത്തിക ക്രമക്കേട്: ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി

amanatullah khan
amanatullah khan

വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു. രാവിലെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു.

ദില്ലി ഓഖ്‌ലയിലെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു ഇതിനു പിന്നാലെയാണ് അറസ്റ്റ്. തന്നെയും എഎപി നേതാക്കളെയും കേന്ദ്രം ലക്ഷ്യമിടുന്നതായി അമാനത്തുള്ള ഖാന്‍ ആരോപിച്ചു. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് അമാനത്തുള്ളയ്‌ക്ക് പത്തോളം തവണ നോട്ടീസ് അയച്ചിരുന്നുവെന്നും ഒരു തവണ പോലും അന്വേഷണ സംഘത്തിന് മുൻപാകെ ഹാജാരാകാൻ ഇയാൾ തയ്യാറായില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

Tags