ജമ്മു കശ്മീരില്‍ ഭൂചലനം

earthquake
earthquake

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

വൈകുന്നേരം 4.19-ന് അഫ്ഗാനിസ്ഥാന്‍-താജിക്കിസ്ഥാന്‍ അതിര്‍ത്തി മേഖലയാണ് പ്രഭവകേന്ദ്രം. കശ്മീര്‍ താഴ്വരയില്‍ ഭൂചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതെസമയം ദോഡ, കിഷ്ത്വാര്‍, റിയാസി റംബാന്‍ , ചെനാബ് താഴ്വര എന്നിവിടങ്ങളില്‍ ഇടയ്ക്കിടെ ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ഭൗമശാസ്ത്രജ്ഞരും ഭൂകമ്പ ശാസ്ത്രജ്ഞരും ഈ മേഖലകളിലെ ഭൂചലനങ്ങളുടെ കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

Tags