മദ്യപിച്ച് കിടന്നുറങ്ങിപ്പോയി ; സ്വന്തം വിവാഹത്തിന് എത്താതെ വരന്‍

marriage  bride

അടിച്ച് പൂസായി കിടന്നുറങ്ങിപ്പോയതിനാല്‍ സ്വന്തം വിവാഹത്തിനെത്താതെ വരന്‍. ബീഹാറിലെ ഭഗല്‍പൂരിലാണ് സംഭവം. വിവാഹത്തലേന്ന് മദ്യം കഴിച്ച് പൂസായ വരന്‍ വിവാഹത്തിനെത്താന്‍ മറന്നുപോവുകയായിരുന്നു. തിങ്കളാഴ്ചയാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വധുവും വീട്ടുകാരും കാത്തിരുന്നെങ്കിലും വരന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി.
ഞായറാഴ്ച രാത്രി കിടന്നുറങ്ങിയ വരന്‍ കല്യാണത്തെപ്പറ്റി മറന്നു. ചൊവ്വാഴ്ചയാണ് ഇയാള്‍ക്ക് സ്വബോധം വന്നത്. തുടര്‍ന്ന് ഇയാള്‍ വധുവിന്റെ വീട്ടിലെത്തിയെങ്കിലും വധു വിവാഹത്തിനു സമ്മതിച്ചില്ല. ഉത്തരവാദിത്തമില്ലാത്ത ഒരാളോടൊപ്പം ജീവിതം പങ്കിടാന്‍ താത്പര്യമില്ലെന്ന് വധു പറഞ്ഞു. വിവാഹച്ചടങ്ങുകള്‍ക്കായി ചെലവഴിച്ച പണം വരന്റെ വീട്ടുകാര്‍ തിരികെനല്‍കണമെന്ന് വധുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു.

Share this story