കശ്മീര്‍ അതിര്‍ത്തി മേഖലയില്‍ വീണ്ടും ഡ്രോണ്‍ സാന്നിദ്ധ്യം
Sat, 14 May 2022

കശ്മീര്‍ അതിര്‍ത്തി മേഖലയില്‍ വീണ്ടും ഡ്രോണ്‍ സാന്നിദ്ധ്യം. ബിഎസ്‌എഫ് വെടിവെച്ചതിനെ തുടര്‍ന്ന് അതിസുരക്ഷാ മേഖലയ്‌ക്ക് സമീപത്തേക്ക് വന്ന ഡ്രോണ്‍ തിരികെ പറന്നതായി സൈന്യം അറിയിച്ചു.കശ്മീരിലെ അറീനാ മേഖലയിലാണ് ഡ്രോണ്‍ അതിരാവിലെ ശ്രദ്ധയില്‍പ്പെട്ടത്.
ജമ്മുകശ്മീര്‍ മേഖലയില്‍ ആയുധങ്ങളുമായും സ്‌ഫോടക വസ്തുക്കളുമായും ഡ്രോണുകള്‍ അയയ്‌ക്കുന്നത് പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകളാണെന്ന് ബിഎസ്‌എഫ് ഐജി സന്ധു പറഞ്ഞു. ഈ മാസം രണ്ടാംതവണയാണ് പാകിസ്താന്‍ ഡ്രോണ്‍ ശ്രദ്ധയില്‍ പെടുന്നതെന്നും ബിഎസ്‌എഫ് പറഞ്ഞു.