യാത്രയ്ക്കിടെ യുവതിയോട് ഡ്രൈവറുടെ മോശം പെരുമാറ്റം ; ഒല അഞ്ചു ലക്ഷം നല്‍കണം
Oct 1, 2024, 08:38 IST
യാത്രയ്ക്കിടെ യുവതിയോട് ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ ഒല അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ഒല വെബ് ടാക്‌സി കമ്പനിയുടെ നഗരത്തിലെ നടത്തിപ്പുകാരായ എഎന്‍ഐ ടെക്‌നോളജീസാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
2019 ല്‍ ടാക്‌സി യാത്രക്കിടെ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതായി എഎന്‍ഐ ടെക്‌നോളജീസിന് യുവതി പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവം അന്വേഷിക്കാനോ ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ തയ്യാറാകാതെ വന്നതോടെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.