വരൻ വിവാഹത്തിന് ഇടാൻ സമ്മാനിച്ച ലഹങ്ക വിലകുറഞ്ഞു; വധു വിവാഹത്തിൽ നിന്ന് പിന്മാറി

marriage
ഒത്തുതീർപ്പിലെത്തിയെങ്കിലും വിവാഹം വേണ്ടെന്ന തീരുമാനത്തിലേക്ക്

വിവാഹത്തിന് ഇടാനായി വരൻ  സമ്മാനിച്ച ലഹങ്ക വിലകുറഞ്ഞതോടെ വധു വിവാഹത്തിൽ നിന്നു പിന്മാറി. ലഖ്‌നൗവിൽ നിന്ന് അൽമോറയിലേക്ക് വരുത്തിച്ച ലഹങ്കയാണ് വരൻ വധുവിന് സമ്മാനിച്ചത്. എന്നാൽ ഈ ലഹങ്ക 10,000 രൂപയുടേത് മാത്രമാണെന്ന് പറഞ്ഞാണ് വധു പിന്മാറിയത്.

നൈനിറ്റാളിലെ ഹൽദ്വാനി ജില്ലക്കാരാണ് വധുവിന്റെ വീട്ടുകാർ. അൽമോറ സ്വദേശികളാണ് യുവതിയുടെ കുടുംബം. ജൂൺ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

വധു പിന്മാറിയെങ്കിലും ക്ഷണക്കത്തുകൾ വരെ അച്ചടിച്ചതിനാൽ വരന്റെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ഇരുകൂട്ടരും പൊലീസ് സ്റ്റേഷനിലെത്തി. വരന്റെ കുടുംബം ബഹളമുണ്ടാക്കുകയും ചെയ്തു.

 സംഭവം സ്റ്റേഷൻ വരെയെത്തിയതോടെ ഇരുകൂട്ടരെയും പൊലീസ് അനുനയത്തിലൂടെ സംസാരിച്ച് പറഞ്ഞയച്ചു. ഒത്തുതീർപ്പിലെത്തിയെങ്കിലും വിവാഹം വേണ്ടെന്ന തീരുമാനത്തിലേക്ക് രണ്ട് വീട്ടുകാരുമെത്തുകയായിരുന്നു.

Share this story