കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് ചെയ്ത് പാഴാക്കരുത് ; മായാവതി

ബിജെപിയുമായി ഒരു സഖ്യത്തിനും താത്പര്യമില്ല: മായാവതി
ബിജെപിയുമായി ഒരു സഖ്യത്തിനും താത്പര്യമില്ല: മായാവതി

കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് ചെയ്യരുതെന്ന് ദളിത് വിഭാഗത്തോട് ആവശ്യപ്പെട്ട് ബിഎസ്പി നേതാവ് മായാവതി. ദളിത് വിഭാഗത്തെ കോണ്‍ഗ്രസ് അവഗണിക്കുകയാണ്. ജമ്മു കശ്മീരില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കാനും സ്വാധീനിക്കാനും ശ്രമിക്കും. ദളിത് വിഭാഗങ്ങള്‍ അവരുടെ വാക്കുകള്‍ വിശ്വസിക്കരുതെന്നും മായാവതി പറഞ്ഞു.


എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു മായാവതിയുടെ പരാമര്‍ശം. ബിജെപിയും സമാന വാഗ്ധാനങ്ങള്‍ ആവര്‍ത്തിച്ചേക്കാം. ദളിത് വിരുദ്ധ മനോഭാവം പിന്തുടരുന്ന പാര്‍ട്ടികളുടെ ചരിത്രം മനസില്‍ കുറിച്ച് വേണം ദളിത് വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കാന്‍. വോട്ടുകള്‍ പാഴാക്കരുതെന്നും മായാവതി കുറിച്ചു.

Tags