വിവാഹേതരബന്ധം : ചെന്നൈയില്‍ ഡി.എം.കെ. പ്രാദേശികനേതാവിനെ വെട്ടിക്കൊലപ്പെടുത്തി
death

ചെന്നൈയില്‍ ഡി.എം.കെ. പ്രാദേശികനേതാവിനെ വെട്ടിക്കൊലപ്പെടുത്തി.തിരുവൊട്ടിയൂര്‍ ഏഴാംവാര്‍ഡ് ഡി.എം.കെ. സെക്രട്ടറി വൈ.ചക്രപാണിയെ (65) ആണ്‌ വിവാഹേതരബന്ധവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് കൊലപ്പെടുത്തിയത്. ഇയാളുടെ ശരീരഭാഗങ്ങള്‍ പത്തുകഷണങ്ങളായി വെട്ടി പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയിലാണ് കണ്ടെടുത്തത്.

ഇയാളുമായി ബന്ധം പുലര്‍ത്തിയിരുന്ന തമിം ഭാനുവിന്റെ വീട്ടില്‍നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. സംഭവത്തില്‍ ഭാനുവിനെയും സഹോദരന്‍ വസിം പാഷയെയും പോലീസ് അറസ്റ്റുചെയ്തു. കൃത്യം ചെയ്യാന്‍ വസിം പാഷയെയും തമിം ഭാനുവിനെയും സഹായിച്ച ഓട്ടോഡ്രൈവര്‍ ബാബു ഒളിവിലാണ്.

Share this story