കർണാടക സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ മൃഗബലിയടങ്ങുന്ന ശത്രു ഭൈരവീയാഗം നടക്കുന്നു; ഡി.കെ. ശിവകുമാർ

google news
dk shivakumar

ബെംഗളൂരു: കർണാടക സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ മൃഗബലിയടങ്ങുന്ന ശത്രു ഭൈരവീയാഗം നടക്കുന്നുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബലിയിൽ ഉൾപ്പെട്ട ആളുകൾ തന്നെയാണ് ഈ വിവരങ്ങൾ എഴുതിയറിയിച്ചത്. ആരാണ് ഇത്തരം പൂജകൾ നടത്തുന്നതെന്ന വിവരവും ലഭിച്ചിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു. കയ്യിൽ കെട്ടിയ ചരടുകൾ എന്തിനാണെന്ന ചോദ്യത്തിനാണ് ശിവകുമാറിന്റെ മറുപടി.

‘‘കേരളത്തിലെ തളിപ്പറമ്പിലുള്ള രാജരാജേശ്വര ക്ഷേത്രത്തിൽ ശത്രു സംസ്കാരത്തിനായി ശത്രുഭൈരവി യാഗം നടക്കുന്നുണ്ട്. ഈ യാഗത്തിൽ ആടുകൾ, ചെമ്മരിയാടുകൾ, കന്നുകാലികൾ, പന്നികൾ തുടങ്ങി പഞ്ചമൃഗബലിയും നടക്കുന്നുണ്ട്. ഇതിനായി അഘോരികളെയാണ് സമീപിക്കുക. ഇതൊക്കെ ഓരോരുത്തരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. എനിക്കെതിരെയുള്ള അവരുടെ പരീക്ഷണങ്ങൾ തുടർന്നോട്ടെ. ഞാൻ വിശ്വസിക്കുന്ന എന്റെ ശക്തി എന്നെ രക്ഷിക്കും. ഇതൊക്കെ ചെയ്യുന്നത് ആരാണെന്ന് എനിക്കറിയാം. എന്നാൽ അത് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് ആരായിരിക്കും ചെയ്തിരിക്കുക എന്ന് നിങ്ങൾക്കും അറിയാവുന്ന കാര്യമാണല്ലോ’’ എന്നും ശിവകുമാർ പറഞ്ഞു.

Tags