ഡയറക്ട് മാർക്കറ്റിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ചട്ടങ്ങൾ വേണമെന്ന് ദില്ലി ഹൈക്കോടതി
Thu, 19 Jan 2023

ദില്ലി : ഡയറക്ട് മാർക്കറ്റിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ചട്ടങ്ങൾ വേണമെന്ന് ദില്ലി ഹൈക്കോടതി. നന്നായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യാജ സ്ഥാപനങ്ങൾ വെല്ലുവിളിയെന്നും ദില്ലി ഹൈക്കോടതി നിരീക്ഷിച്ചു. ബെംഗുളുരുവിൽ നിന്നുള്ള ഇൻഡസ് വിവാ എന്ന സ്ഥാപനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. ഇതിനായി കേന്ദ്ര സർക്കാർ ചട്ടങ്ങൾ രൂപീകരിക്കണമെന്ന് കോടതി നിർദ്ദേശം നൽകി.