ഡിജിറ്റല്‍ അറസ്റ്റ് ; ബെംഗളൂരുവിലെ എന്‍ജിനീയറില്‍ നിന്ന് തട്ടിയത് 11.8 കോടി രൂപ
ആധാറുമായി ബന്ധിപ്പിച്ച ഇയാളുടെ സിം നിയമവിരുദ്ധമായി ഉപയോഗിച്ചെന്നും സിമ്മിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്
സിം കാര്‍ഡ് നിയമ വിരുദ്ധമായി ഉപയോഗിച്ചെന്ന് ആരോപ്പിച്ച് ഡിജിറ്റല്‍ അറസ്റ്റിലൂടെ ബെംഗളൂരുവിലെ എന്‍ജിനീയറില്‍ നിന്ന് തട്ടിയത് 11.8 കോടി രൂപ. നവംബര്‍ 11 -നാണ് തട്ടിപ്പുകാര്‍ ബെംഗളൂരുവിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിനെ ഫോണ്‍കോളിലൂടെ തട്ടിപ്പ് നടത്തിയത്.
ആധാറുമായി ബന്ധിപ്പിച്ച ഇയാളുടെ സിം നിയമവിരുദ്ധമായി ഉപയോഗിച്ചെന്നും സിമ്മിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. ട്രായിലെ ഉദ്യോഗസ്ഥനാണെന്നും മുബൈയിലെ കൊളാബ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും ചൂണ്ടികാട്ടിയാണ് പണം തട്ടിയത്. പിന്നാലെ വ്യാജ പൊലീസ് വേഷത്തില്‍ സകൈപ്പ് വഴി ഒരാള്‍ വിളിക്കുകയും തട്ടിപ്പിനിരയായ എന്‍ജിനിയറിന്റെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഒരു ബിസിനസുകാരന്‍ ആറ് കോടിയുടെ തട്ടിപ്പ് നടത്തിയെന്നും വിശ്വസിപ്പിച്ചു, ശേഷം റിസര്‍വ് ബാങ്കിന്റെ വ്യാജ മാര്‍ഗനിര്‍ദ്ദേശം ചൂണ്ടികാട്ടി വെരിഫിക്കേഷനെന്ന പേരില്‍ പണം പല അക്കൗണ്ടുകളിലായി അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പണം നല്‍കിയിലെങ്കില്‍ കുടംബാംഗങ്ങളെ ഉള്‍പ്പടെ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് എന്‍ജിനീയര്‍ 11.8 കോടി രൂപ നല്‍കുകയായിരുന്നു. പണം നല്‍കിയിട്ടും ഭീഷണി തുടര്‍ന്നതിന് പിന്നാലെയാണ് തട്ടിപ്പ് മനസ്സിലായി ഇയാള്‍ പൊലീസില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.