'ഉപമുഖ്യമന്ത്രി സ്ഥാനം എന്നത് ഭരണഘടനാ വിരുദ്ധമല്ല, കേവലം ഒരു ലേബല്‍ മാത്രമാണ്' : സുപ്രീം കോടതി

google news
kannur vc placement  supreme court

ഉപമുഖ്യമന്ത്രി സ്ഥാനം എന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി. സ്ഥാനം കേവലം ഒരു ലേബല്‍ മാത്രമാണ്. ഉപമുഖ്യമന്ത്രിക്ക് അധിക ശമ്പളം പോലുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചില സംസ്ഥാനങ്ങള്‍ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

‘ഉപമുഖ്യമന്ത്രി ഒരു മന്ത്രി മാത്രമാണ്. ഉപമുഖ്യമന്ത്രിയാണ് സംസ്ഥാന സര്‍ക്കാരിലെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ മന്ത്രി. ഭരണകക്ഷിയിലെയോ സഖ്യത്തിലെയോ മുതിര്‍ന്ന നേതാക്കള്‍ക്ക് അല്‍പ്പം പ്രാധാന്യം കൂടുതല്‍ നല്‍കാനാണ് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത്. ഉപമുഖ്യമന്ത്രി പദവി ഒരു ലേബല്‍ മാത്രമാണ്. മന്ത്രിമാര്‍ക്കുള്ളതിനേക്കാള്‍ അധിക ആനുകൂല്യങ്ങളൊന്നും ഉപമുഖ്യമന്ത്രിമാര്‍ക്ക് ലഭിക്കുന്നില്ല. ഇത് ഭരണഘടനാ ലംഘനമല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഉപമുഖ്യമന്ത്രി സ്ഥാനത്തെ ചോദ്യം ചെയ്ത് ‘പബ്ലിക് പൊളിറ്റിക്കല്‍ പാര്‍ട്ടി’ ആണ് കോടതിയെ സമീപിച്ചത്. സ്ഥാനം ഭരണഘടന അനുശാസിക്കുന്നതല്ലെന്നും ആര്‍ട്ടിക്കിള്‍ 14ന്റെ (സമത്വത്തിനുള്ള അവകാശം) ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Tags