ഡൽഹിയിൽ കുടിവെള്ളക്ഷാമം രൂക്ഷം

google news
pipe water

ഡൽഹി : ഡൽഹിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു. ചൂട് കനത്തതിന് പിന്നാലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും തികയാതെ വരുന്നത് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു.

ആവശ്യമായ വെള്ളം നൽകുന്നില്ലെന്ന ദില്ലി സർക്കാരിന്റെ ആരോപണങ്ങൾ ഹരിയാന മുഖ്യമന്ത്രി നായിബ് സിങ് സെയ്നി നിഷേധിച്ചു.

കരാർ അനുസരിച്ചുള്ളതിലും കൂടുതൽ അളവ് വെള്ളം ദില്ലിക്കു നൽകുന്നുണ്ടെന്നാണ് ഹരിയാന സർക്കാരിന്റെ വാദം. ശുദ്ധജലക്ഷാമത്തെക്കുറിച്ചു ചർച്ച ചെയ്യാൻ മന്ത്രി അതിഷിയുമായി ലഫ്. ഗവർണർ വി.കെ. സക്സേന കൂടിക്കാഴ്ച നടത്തുമെന്ന് രാജ്നിവാസ് ഓഫിസ് അറിയിച്ചു.

Tags