ഡൽഹിയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം

google news
The young man's head caught fire while repairing a car in Malappuram

ന്യൂഡൽഹി: അലിപൂരിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഫ്രിഡ്ജും വസ്ത്രങ്ങളും സൂക്ഷിച്ച ഗോഡൗണിലാണ് തീപിടിച്ചത്.തീയണക്കാനായി 34 അഗ്നിരക്ഷാ യൂണിറ്റുകളാണ് സംഭവസ്ഥലത്തിയതെന്ന് ഡൽഹി ഫയർ സർവീസ് വകുപ്പ് അറിയിച്ചു.

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുണ്ടെന്നും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നും അധികൃതർ അറിയിച്ചു. രാവിലെ അഞ്ച് മണിയോടെയാണ് ഫാക്ടറിയിൽ നിന്ന് തീ ഉയരുന്നത് സമീപത്തുള്ളവരുടെ ശ്രദ്ധയിൽ പെട്ടത്.

ഞായറാഴ്ച ഉച്ചയോടെ ഡൽഹി നരേലയിലെ ചെരുപ്പ് ഫാക്ടറിക്കും തീപിടിച്ചിരുന്നു. ഫാക്ടറി അടഞ്ഞുകിടന്നതിനാൽ ആളപായം ഒഴിവായതായി അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags