ഡൽഹിയിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 14കാരൻ കസ്റ്റഡിയിൽ

rape
rape

ന്യൂഡൽഹി : സൗത്ത് വെസ്റ്റ് ഡൽഹിയിൽ അഞ്ചുവയസ്സുകാരിയെ 14കാരൻ ബലാത്സംഗത്തിനിരയാക്കി. വ്യാഴാഴ്ചയാണ് സംഭവം. കൂലിപ്പണിക്കാരായ ദമ്പതികളുടെ മകളാണ് അതിക്രമത്തിനിരയായത്.

രക്ഷിതാക്കൾ ജോലിക്ക് പോയ സമയത്ത് കുട്ടി വീട്ടിൽ ഒറ്റക്കായിരുന്നു. ഇവർ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

അതിക്രമം നടത്തിയ 14കാരൻ പെൺകുട്ടിയുടെ അയൽവാസിയാണ്. 14കാരനെ കസ്റ്റഡിയിലെടുത്ത് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Tags