കവർച്ച നടത്തുന്ന സംഘത്തെ പിടികൂടി ഡൽഹി പൊലീസ്
delhi

ന്യൂഡൽഹി: നമസ്തേ പറഞ്ഞ് ആളുകളുടെ വിശ്വാസം പിടിച്ചുപറ്റി കവർച്ച നടത്തുന്ന സംഘത്തെ ഡൽഹി പൊലീസ് പിടികൂടി. കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാർ ഭാഗത്തു വെച്ചാണ് പ്രതികൾ പിടിയിലായത്. ഏറ്റുമുട്ടലിലൂടെയാണ് ​പൊലീസ് പ്രതികളെ കീഴടക്കിയത്.

ഇവരുടെ കവർച്ച രീതി കണ്ട് നമസ്തേ ഗുണ്ട സംഘം എന്നാണ് പൊലീസ് നൽകിയ പേര്. കവർച്ച നടത്താൻ തീരുമാനിച്ചവരെ കണ്ട് ആദ്യം നമസ്തേ പറഞ്ഞ് പിന്നീട് ആക്രമിക്കുന്നതാണ് സംഘത്തിന്റെ രീതി. സംഘം ഗാസിയാബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്നതായി പോലീസിന് വിവരം ലഭിച്ചത്.

ബൈക്കിലെത്തിയ സംഘത്തോട് പൊലീസ് വണ്ടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ പൊലീസിനു നേരെ വെടി​​​വെക്കുകയായിരുന്നു. പൊലീസും തിരിച്ചു വെടിവെച്ചു. ഗുണ്ട സംഘത്തിലെ ഒരാളുടെ കാലിനു പരിക്കേറ്റു.മൂന്നു ദിവസം മുമ്പ് നടന്ന രണ്ട് കവർച്ച കേസുകളുമായി ബന്ധപ്പെട്ടാണ് സംഘത്തിനായി പൊലീസ് തെരച്ചിൽ തുടങ്ങിയത്. 

Share this story