ഡൽഹി മദ്യനയ കേസ് : ആപ് എം.പി സഞ്ജയ് സിങ്ങിന് ജാമ്യം

google news
app

ന്യൂഡൽഹി : ഡൽഹി മദ്യനയ കേസിൽ ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആറു മാസത്തിനുശേഷമാണ് കേസിൽ അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നത്.

പാർട്ടിയുടെ രാജ്യസഭ എം.പിയാണ് സഞ്ജയ്. കേസിൽ ഒക്ടോബർ നാലിനാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. ജാമ്യകാലയളവിൽ രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കെടുക്കാനാകും.

ജമ്യാപേക്ഷയെ കോടതിയിൽ ഇ.ഡി എതിർത്തില്ല. കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായതിനു പിന്നാലെയാണ് സഞ്ജയ് സിങ്ങിന് ജാമ്യം ലഭിക്കുന്നത്.

Tags