ഡല്‍ഹി അപകടം ; ആശുപത്രി പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

delhi hospital

രാജ്യത്ത് ആശുപത്രികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി വിവേക് വിഹാര്‍ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. ലൈസന്‍സുകള്‍ അടക്കമുള്ളവയിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കണം. ആശുപത്രികളുടെ ഫയര്‍ സേഫ്റ്റി സംവിധാനങ്ങളുടെ കാര്യക്ഷമതയും വിലയിരുത്തും. സ്ഥലലഭ്യത സംബന്ധിച്ചിട്ടുള്ള ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും വിലയിരുത്തും. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി

ഏഴ് നവജാതശിശുക്കളാണ് ഡല്‍ഹി വിവേക് വിഹാര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചത്. ദുരന്തത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ആശുപത്രി പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായെന്ന് കണ്ടെത്തി. അലോപ്പതി ഡോക്ടര്‍ക്ക് പകരം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് ആയുര്‍വേദ ഡോക്ടറാണ്. രോഗികളെ ചികിത്സിച്ചിരുന്നത് ആശുപത്രി ഉടമയുടെ ദന്തഡോക്ടറായ ഭാര്യയാണ്.

ആശുപത്രി അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മാര്‍ച്ച് 31ന് അവസാനിച്ച ലൈസന്‍സ് ആശുപത്രി അധികൃതര്‍ പുതുക്കിയിട്ടില്ല. ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോക്ടര്‍മാരുടെ യോഗ്യത സംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നു.

Tags